Friday, May 3, 2024
keralaNews

പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍

പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ്. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറും മുഖ്യമന്ത്രിയും കഴിഞ്ഞാല്‍ മേയര്‍ക്കാണ് സ്ഥാനം. സല്യൂട്ട് ചെയ്യാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ ഡിജിപിക്ക് പരാതി നല്‍കി.മേയറുടെ പരാതി ഡിജിപി തൃശൂര്‍ റേഞ്ച് ഡിഐജിക്ക് കൈമാറി, ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി.