Friday, April 26, 2024
indiaNews

എസ്ബിഐ എ ടി എം സര്‍വീസ് ഇനി വീട്ടുപടിക്കല്‍

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ എടിഎം സര്‍വീസ് ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ എത്തിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു വാട്‌സ്ആപ്പ് മെസേജിന്റെയോ, ഫോണ്‍ കോളിന്റെയോ ദൂരത്തില്‍ വീട്ടുപടിക്കലെത്തുന്ന ഈ പുതിയ സംവിധാനം പരീക്ഷണ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലാണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്.തുടക്കത്തില്‍ വയോജനങ്ങള്‍ക്കാണ് ഈ സേവനം ലഭ്യമാവുക. തെരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകളുടെ പരിധിയിലാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. നിക്ഷേപിക്കേണ്ട തുക വാങ്ങാനും, പിന്‍വലിക്കുന്ന തുക നല്‍കാനും ചെക്ക് വാങ്ങാനും തുടങ്ങി വിവിധ സേവനങ്ങള്‍ ഇത് വഴി ലഭിക്കും.എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള മാനദണ്ഡം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരിഷ്‌കരിച്ചിരുന്നു. ഇത് പ്രകാരം മാസം എട്ട് തവണ പണം സൗജന്യമായി എടിഎമ്മില്‍ പിന്‍വലിക്കാനാവും. ഇതില്‍ അഞ്ച് തവണ എസ്ബിഐ എടിഎമ്മില്‍ നിന്നും മൂന്ന് തവണ മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാവുന്നതാണ്.