Tuesday, May 21, 2024
keralaNewsObituary

ലൂണാര്‍ ഗ്രൂപ്പ് കമ്പനി ചെയര്‍മാന്‍ അന്തരിച്ചു.

കൊച്ചി: ലൂണാര്‍ ഗ്രൂപ്പ് കമ്പനി ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി അന്തരിച്ചു.78 വയസായിരുന്നു.
രാവിലെ 11.30 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൊടുപുഴ ഒളമറ്റം സ്വദേശിയാണ് ഐസക് ജോസഫ്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.30 വര്‍ഷത്തിലധികമായി ലൂണാര്‍ കമ്പനിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചയാളാണ് ഐസക് ജോസഫ്. മേരിക്കുട്ടി ഐസക് ആണ് ഭാര്യ. ജൂബി, ജിസ്, ജൂലി എന്നിവര്‍ മക്കളാണ്.