Monday, April 29, 2024
keralaNews

പൊന്നമ്പല മേട്ടില്‍ മകരജ്യോതി ശബരിമലയില്‍ മകരജ്യോതി ദര്‍ശിക്കാന്‍ വന്‍ തിരക്ക്

ശബരിമല: ശബരിമലയില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന വൈകീട്ട് ആറരയ്ക്ക് നടക്കും. ശബരിമലയില്‍ മകരജ്യോതി ദര്‍ശിക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 6.20 ന് സന്നിധാനത്തെത്തുന്ന തിരുവാഭരണ പേടകങ്ങള്‍ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ കൊടിമരച്ചുവട്ടില്‍ സ്വീകരിക്കും. ശേഷം തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. തുടര്‍ന്ന് പൊന്നമ്പല മേട്ടില്‍ മകരജ്യോതി ദര്‍ശനമുണ്ടാകും.                                                                                                                                      നിയന്ത്രണങ്ങള്‍ പാലിച്ച് 75000 തീര്‍ത്ഥാടകരെയാണ് സന്നിധാനത്ത് പ്രവേശിപ്പിക്കുന്നത്. സന്നിധാനത്തും പമ്പയിലുമായി വിവിധയിടങ്ങളില്‍ മകരജ്യോതി കാണാന്‍ സൗകര്യമുണ്ട്. പക്ഷേ പര്‍ണ്ണശാലകള്‍ കെട്ടാന്‍ അനുവാദമില്ല. പുല്ലുമേട്ടില്‍ ഇത്തവണയും ഭക്തര്‍ക്ക് വിലക്കുണ്ട്. നിലയ്ക്കലില്‍ നിന്നും പമ്പയില്‍ നിന്നും ഭക്തരെ കയറ്റിവിടുന്നില്ല. മകരവിളക്കിന് ശേഷം തിരികെ പോകുന്ന ഭക്തര്‍ക്കായി പൊലീസും കെഎസ്ആര്‍ടിസിയും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ ഭക്തര്‍ക്ക് വരും ദിവസങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും