Sunday, April 28, 2024
keralaNews

പെരുവന്താനം പൊലീസ് സ്റ്റേഷനിലെ  പൊലീസുകാരന് സസ്‌പെന്‍ഷന്‍

പെരുവന്താനം : സ്വകാര്യ ബസില്‍ യുവതിയെ കടന്നുപിടിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജാസ് മോനെയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. അജാസിനെതിരെ കോട്ടയം പൊന്‍കുന്നം പൊലീസ് നേരത്തെ കേസെടുത്തിരുന്നു. അജാസിനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് വകുപ്പുതല നടപടി. ഇന്നലെയാണ് സ്വകാര്യ ബസില്‍ വെച്ചാണ് ഇയാള്‍ യുവതിയെ കടന്നുപിടിച്ചത്.