Saturday, May 11, 2024
keralaLocal NewsNews

എരുമേലിയില്‍ മൂന്നുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

എരുമേലി ഗ്രാമ പഞ്ചായത്തില്‍ വാര്‍ഡുകളില്‍ കോവിഡ് വര്‍ദ്ധിക്കുന്നത് ജനങ്ങളില്‍ കടുത്ത ആശങ്ക പരത്തുന്നു.ഇന്ന് മൂന്നുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത.് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കൊടിതോട്ടത്തില്‍ 50 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ മുഴുവനും നെഗറ്റീവായിരുന്നു. എന്നാല്‍ ഇന്ന് കനകപ്പലം ,നേര്‍ച്ചപ്പാറ വാര്‍ഡുകളില്‍ മൂന്നു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീക്കരിച്ചതോടെ പഞ്ചായത്തില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 80നോട് അടുക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ എരുമേലിയിലെ ചില വാര്‍ഡുകളില്‍ 15 ലധികം പേര്‍ക്കാണ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്തത്.