Thursday, May 9, 2024
keralaNewsObituary

പെരുമ്പാവൂരില്‍ ലോറി അപകടത്തില്‍പ്പെട്ട് എരുമേലി സ്വദേശിയായ യുവാവ് മരിച്ചു.

പെരുമ്പാവൂരില്‍ ലോറി അപകടത്തില്‍പ്പെട്ട് എരുമേലി സ്വദേശിയായ യുവാവ് മരിച്ചു.എരുമേലി ഇരുമ്പൂന്നിക്കര കോയിക്കക്കാവ് സ്വദേശി പ്ലാമൂട്ടില്‍ മുരളിയുടെ മകന്‍ മിഥുന്‍ (അപ്പുണ്ണി-23)ആണ് മരിച്ചത്.ഇന്നു വെളുപ്പിന് രണ്ടരയോടെയായിരുന്നു അപകടം.സ്വന്തം ലോറിയില്‍ പെരുമ്പാവൂരില്‍ കച്ചവടത്തിനായി തടി കൊണ്ടുപോവുകയായിരുന്നു.

പെരുമ്പാവൂരില്‍ എരുമേലി സ്വദേശിയുടെ മില്ലില്‍ തടി ഇറക്കുന്നതിന് തൊട്ടുമുന്‍പ് ലോറി റോഡിലെ ചെളിക്കുഴിയില്‍ താഴുകയായിരുന്നു.തുടര്‍ന്ന് ലോറി കുഴിയില്‍ നിന്നും കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ലോറി കനാലിലേക്ക് മറിയുകയും ഇതിനിടയില്‍പ്പെട്ടാണ് അപകടം ഉണ്ടായത്.തുമരംപാറ സ്വദേശിയായ ബന്ധുവും ഒപ്പമുണ്ടായിരുന്നു.

ഇദ്ദേഹത്തിനും ചെറിയ പരിക്കുണ്ട്. മൃതദേഹം പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍.സിന്ധു ആണ് , മിഥുന്റെ അമ്മ,സഹോദരി ശ്രീക്കുട്ടി.