Monday, May 13, 2024
keralaNewsObituary

സംസ്ഥാനത്ത് രണ്ട് വാഹനാപകടം; മൂന്ന് പേര്‍ മരണം

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, 2 പേര്‍ക്ക് ഗുരുതര പരിക്ക്

അടൂര്‍: പത്തനംതിട്ടിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. എംസി റോഡില്‍ കൂരമ്പാല അമ്യത വിദ്യാലയത്തിന് സമീപം കെഎസ്ആര്‍ടിസിബസും – കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളായ തിരുവനന്തപുരം പട്ടം സ്വദേശി വൃന്ദാവനം ഗാര്‍ഡനില്‍ ജോസഫ് ഈപ്പന്‍ (66) ആണ് മരിച്ചത് . അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ 7 മണിയോടാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസും അടൂര്‍ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലിടിച്ചാണ് അപകടം. അപകടത്തില്‍ പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എറണാകുളത്തും വാഹനാപകടം രണ്ട് പേര്‍ മരിച്ചു

എറണാകുളം കോതമംഗലത്തുണ്ടായ വാഹനാപകടത്തിലും രണ്ട് ജീവന്‍ പൊലിഞ്ഞു. ബൈക്ക് യാത്രക്കാരായ 2 പേരാണ് മരിച്ചത്. ഞാറയ്ക്കല്‍ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീന്‍ (28) , കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്.
ബൈക്ക് മറിഞ്ഞ് സമീപത്തെ കാനയില്‍ തെറിച്ച് വീണ് കിടക്കുന്ന നിലയിലായിരുന്നു ഇരുവരും