Friday, April 26, 2024
keralaNews

പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി രക്ഷപെടാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ ഒരു പ്രതി രക്ഷപെടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സ്‌പെഷല്‍ ബ്രാഞ്ച് എ.സി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം ചില്‍ഡ്രന്‍സ് ഹോമിലെ ആറു പെണ്‍കുട്ടികളില്‍ ഒരാളെ രക്ഷിതാവിനൊപ്പം വിട്ടു. കുട്ടിയെ വിട്ടു കിട്ടണമെന്ന മാതാവിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.