Tuesday, May 7, 2024
indiakeralaNews

ഒമിക്രോണ്‍ വകഭേദം; ഇന്ത്യയില്‍ മരണം രണ്ടായി.

ഒമിക്രോണ്‍ വകഭേദം വഴി കോവിഡ് ബാധിച്ചുള്ള മരണം ഇന്ത്യയില്‍ രണ്ടായി. രാജസ്ഥാനിലെ ഉദയ്പുര്‍ സ്വദേശിയായ 73കാരനാണ് മരിച്ചത്. രക്താതിസമ്മര്‍ദവും പ്രമേഹവും ഗുരുതരമായിരുന്ന ഇദ്ദേഹത്തിന് ഡിസംബര്‍ 15നാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച മഹാരാഷ്ട്രയില്‍ മരിച്ച 52കാരനു ഒമിക്രോണ്‍ കഴിഞ്ഞ ദിവസമാണു സ്ഥിരീകരിച്ചത്.ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 1311 ആയി. മഹാരാഷ്ട്ര (454), ഡല്‍ഹി (320), കേരളം (153), ഗുജറാത്ത് (97), രാജസ്ഥാന്‍ (69) എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍