Wednesday, May 15, 2024
keralaNewspolitics

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തല്‍ ഭരണഘടന വിരുദ്ധം. ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: വ്യക്തി നിയമങ്ങള്‍ മൗലികാവകാശമെന്നും സര്‍ക്കാറിന് അതിലേക്ക് കടന്നുകയറാനാവില്ലെന്നും അതുകൊണ്ടുതന്നെ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി.                      കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടക്കുന്നത് മലപ്പുറത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിട്ടും സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുന്നതിനെ എതിര്‍ക്കുന്നവരില്‍ കൂടുതല്‍ കേരളത്തില്‍ നിന്നുള്ള എംപിമാരാണ്.ശരിഅത്ത് പ്രകാരം വിവാഹ പ്രായം 15 വയസോ പ്രത്യുല്‍പ്പാദന ശേഷി കൈവരിക്കുന്ന സമയമോ ആണ്. ഇക്കാലത്ത് പെണ്‍കുട്ടികള്‍ എട്ടു വയസ് മുതല്‍ 12 വയസുവരെയാണ് ഋതുമതികളാകുന്ന പ്രായം. 15 വയസ് എന്ന് പറഞ്ഞാല്‍, പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി എന്നാണര്‍ത്ഥം. ഋതുമതിയാകുന്ന സമയം വിവാഹപ്രായമായി പരിഗണിച്ചാല്‍, മുസ്ലീം ലീഗ് വാദമനുസരിച്ച് എട്ട് വയസ് മുതല്‍

15 വയസ് വരെയാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായമാക്കേണ്ടത്. വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്താനാണ് മുസ്ലീം ലീഗ് എംപിമാരുടെ നീക്കം. മുസ്ലിം വ്യക്തി നിയമത്തില്‍ വിവാഹ പ്രായം നിര്‍ണ്ണയിച്ചിട്ടില്ലെന്നും അതിനു വിരുദ്ധമായി രാജ്യത്ത് നടപ്പിലാക്കിയ നിയമങ്ങള്‍ മുസ്ലിം സമുദായത്തിന്റെ മതപരമായ മൗലികാവകാശത്തിന്റെ ലംഘനമാണെന്നുമാണ് ഇവരുടെ വാദം.