Thursday, May 9, 2024
educationindiaNews

ഇന്ന് ലോക പരിസ്ഥിതി ദിനം

ന്യൂഡല്‍ഹി: ജൂണ്‍ അഞ്ച് ഇന്ന് ലോക പരിസ്ഥിതി ദിനം.പരിസ്ഥിതിയുടെ പ്രാധാന്യം മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്ന ദിനമാണ് ഇന്ന്. പ്രകൃതിയെ നിസാരമായി കാണരുതെന്നും അതിന്റെ മൂല്യങ്ങളെ മാനിക്കണമെന്നും ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്.

പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യലുമാണ് ഇതിന്റെ ലക്ഷ്യം.

1974 മുതലാണ് ഐക്യരാഷ്ട്ര സഭ പരിസ്ഥിതി ദിനാചരണം ആരംഭിച്ചത്. ഒരേ ഒരു ഭൂമി എന്നതാണ് ഈ വര്‍ഷത്തെ ആപ്തവാക്യം.

പ്രകൃതിയുമായി യോജിച്ച് സുസ്ഥിരമായി ജീവിക്കുക എന്നതാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

പരിസ്ഥിതി ദിനത്തില്‍ ഇന്ത്യയിലുടനീളം വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടക്കുന്ന സേവ് സോയില്‍ മൂവ്മെന്റ് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.

സദ്ഗുരു എന്നറിയപ്പെടുന്ന ജഗദീഷ് ‘ജഗ്ഗി’ വാസുദേവ് ആരംഭിച്ച ആഗോള പ്രസ്ഥാനമാണ് സേവ് സോയില്‍ മൂവ്മെന്റ് .

സംസ്ഥാനത്ത് നാടാകെ നവകേരളം പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമാകും. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ പാലപ്പുഴ

അയ്യപ്പന്‍കാവിലെ 136 ഏക്കര്‍ പ്രദേശത്ത് വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എല്ലാ ജില്ലകളിലുമായി നൂറോളം പച്ചത്തുരുത്തുകള്‍ക്ക് ഇന്നു തുടക്കമാവും.