Tuesday, May 21, 2024
keralaNews

ലക്ഷദ്വീപില്‍ അവധി ഞായാറാഴ്ച്ച മാത്രം.

കവരത്തി : ലക്ഷദ്വീപില്‍ ഇനി മുതല്‍ വെള്ളിയാഴ്ച സ്‌കൂള്‍ അവധിയില്ല, അവധി ഞായാറാഴ്ച്ച മാത്രം. വെള്ളിയാഴ്ചകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിവന്നിരുന്ന അവധി ഇനി മുതല്‍ ഉണ്ടാകില്ല. മറ്റെല്ലാ പ്രദേശങ്ങളിലെയും പോലെ വാരാന്ത്യ അവധി ഞായറാഴ്ചയാക്കി. ഇത് സംബന്ധിച്ച് ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് ഇറക്കിയത്.പുതിയ ഉത്തരവ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും പ്രതിഷേധിക്കാനുമാണ് ചില തീവ്ര നിലപാടുള്ള സംഘടനകളുടെ നീക്കം . ലക്ഷദ്വീപിനെ മയക്കുമരുന്നിന്റെയടക്കം കളളക്കടത്ത് ഹബ്ബാക്കി മാറ്റാന്‍ നീക്കം നടക്കുന്നതിനിടെയ്ക്കാണ് ഭരണകൂടം ശക്തമായ നീക്കങ്ങള്‍ നടപ്പിലാക്കുന്നത് . പാകിസ്താനില്‍ നിന്നു ഇന്ത്യയിലേക്കുള്ള ലഹരി മരുന്ന് കടത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും ലക്ഷദ്വീപിലെ ജനവാസം ഇല്ലാത്ത മേഖലകളാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . ഇത് മറച്ച് വച്ചാണ് സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗും നല്‍കി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണങ്ങള്‍ നടത്തിയിരുന്നത് .