Thursday, April 25, 2024
keralaLocal NewsNews

എരുമേലിയിൽ കരിങ്കിലിന് വില കൂട്ടി പ്രതിഷേധവുമായി ലോറിക്കാർ .. 

എരുമേലി കൊടിത്തോട്ടം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡെല്‍റ്റ
ഒരു പാറമടയിൽ കരിങ്കിലിന് വില കൂട്ടിയതിൽ പ്രതിഷേധവുമായി ലോറിക്കാർ  രംഗത്ത്.150 അടി റിപ്പർ ലോഡിന് നേരത്തെ 3000 രൂപയായിരുന്നു. കഴിഞ്ഞ ദിവസം മുതൽ 200 രൂപ കൂടി കൂട്ടുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ്  ലോറിക്കാർ മടയിലെത്തി ലോഡുകൾ തടഞ്ഞത്.എരുമേലി പോലീസ് സ്ഥലെത്തെത്തി പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു.സംഭവം സംബന്ധിച്ച് എരുമേലി പോലീസ് സ്റ്റേഷനിൽ ഇരുകൂട്ടരേയും  ഇന്ന് രാവിലെ 11 മണിക്ക്  ചർച്ചകൾക്ക്  വിളിച്ചതായി എരുമേലി പോലീസ് എസ് എച്ച് ഒ സജി ചെറിയാൻ പറഞ്ഞു.