Monday, April 29, 2024
keralaNewspolitics

പുല്‍വാമ ഭീകരാക്രമണം; വിവാദ പരാമര്‍ശവുമായി ആന്റോ ആന്റണി എം.പി

പത്തനംതിട്ട:  പുല്‍വാമ ആക്രമണം സംബന്ധിച്ച് ഗുരുതര ആരോപണവുമായി പത്തനംതിട്ട എംപി ആന്റോ ആന്റണി. പുല്‍വാമയിലെ സൈനികരുടെ വീരമൃത്യുവിനെയാണ് എം.പി അവഹേളിച്ചത്. പുല്‍വാമ ഭീകരാക്രമണം സര്‍ക്കാര്‍ സൃഷ്ടിയാണെന്നാണ് എംപിയുടെ വാദം. പുല്‍വാമയില്‍ പാകിസ്താന് പങ്കില്ല.

സത്യപാല്‍ മാലിക് പറഞ്ഞതിനെ ചാരിയാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍ ഈ വാദങ്ങള്‍ സൈന്യം അന്നേ തള്ളിക്കളഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി 42 ജവാന്മാരെ ബിജെപി ബലികൊടുത്തുവെന്നും സ്‌ഫോടകവസ്തു ശേഖരം പുല്‍വാമയിലെത്തിയത് സര്‍ക്കാരിന്റെ അറിവോടെയാണെന്നും എംപി അവകാശപ്പെട്ടു.

സ്‌ഫോടനം നടന്നത് ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലാണ്. അന്ന് 42 ജവാന്‍മാരെ ഹെലികോപ്റ്ററില്‍ എത്തിച്ചില്ല, പകരം റോഡ് മാര്‍ഗമാണ് കൊണ്ടുപോയത്. സ്‌ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണ്. ഇതെല്ലാം സത്യപാല്‍ മാലിക് പറഞ്ഞുവെന്നാണ് ആന്റോ ആന്റണിയുടെ വാദങ്ങള്‍.