Monday, April 29, 2024
keralaNewspolitics

ആന്റോ ആന്റണിയുടെ നിലപാട് ഭീകരവാദത്തെ വെള്ളപൂശുന്നത് :  അനില്‍ കെ ആന്റണി

ന്യൂഡല്‍ഹി: പുല്‍വാമയിലെ സൈനികരുടെ വീരമൃത്യുവിനെ അധിക്ഷേപിച്ച ആന്റോ ആന്റണിയുടെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി അനില്‍ ആന്റണി. ഭീകരവാദ പ്രവര്‍ത്തനങ്ങളെ വെള്ളപൂശുന്ന സമീപനമാണിതെന്നും നമ്മുടെ ജവാന്മാരുടെ ത്യാഗത്തെ അപമാനിച്ചെന്നും  അനില്‍ കെ ആന്റണി പറഞ്ഞു.

പുല്‍വാമയില്‍ നടന്നത് നമ്മുടെ രാജ്യത്തിനെതിരെ ആക്രമണം നടത്തുന്ന ശത്രുക്കളുടെ ഭീകരാക്രമണമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരതയാണ് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത്തരം പ്രസ്താവനയിലൂടെ ആന്റോ ആന്റണി തീവ്രവാദ പ്രവര്‍ത്തനങ്ങളെ വെള്ളപൂശുകയാണ്.നമ്മുടെ ജവാന്മാരുടെ ത്യാഗത്തെയും ശക്തിയെയും അദ്ദേഹം അപമാനിച്ചു. ഇന്ത്യന്‍ സായുധ സേനയുടെ കരുത്തുറ്റ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തുവെന്നും അനില്‍ കെ ആന്റണി പറഞ്ഞു.