Sunday, May 12, 2024
keralaNewspolitics

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ല; കാനം രാജേന്ദ്രന്‍.

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്ഥാനാര്‍ഥി മാനദണ്ഡത്തില്‍ യാതൊരു ഇളവുകളും നല്‍കില്ല. ആരെയും മാറ്റി നിര്‍ത്താനല്ല ഈ തീരുമാനമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.സ്ഥാനാര്‍ഥികളായി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും. സംഘടനാ ചുമതലയുള്ളവര്‍ മത്സരിച്ചാല്‍ പാര്‍ട്ടിസ്ഥാനം ഒഴിയണം. മണ്ഡലത്തിലെ ജയസാധ്യത എന്നത് ആപേക്ഷികമാണ്. അതിനാല്‍തന്നെ ആപേക്ഷികമായ കാര്യങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയ തീരുമാനത്തിന് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.