Thursday, May 16, 2024
keralaNews

ഏറ്റുമാനൂരില്‍ ബസും, ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു

കോട്ടയം :ഏറ്റുമാനൂരിനു സമീപം തവളക്കുഴിയില്‍ ബസും, ബൈക്കും കൂട്ടിയിടിച്ച് യുവതി തല്‍ക്ഷണം മരിച്ചു.സ്ത്രീയുടെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങിയാണ് മരണം. കൂത്താട്ടുകുളം കാക്കൂര്‍ കൊച്ചുകാലായില്‍ കണ്ണന്റെ മകള്‍ സനില (19) ആണ് മരിച്ചത്.കോട്ടയംഎറണാകുളം റൂട്ടില്‍ ഓടുന്ന ആവേ മരിയ ബസിടിച്ചാണ് ബൈക്ക് യാത്രിക മരിച്ചത്. ഏറ്റുമാനൂരിന് സമീപം തവളക്കുഴിയില്‍ 10 മണിയോടെയാണ് അപകടം.എറണാകുളത്തേക്ക് പോകുകയായിരുന്ന മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ കോട്ടയം ഭാഗത്തേക്കു വന്ന ബൈക്കിലിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.