Sunday, May 12, 2024
keralaNewspolitics

രേഷ്മയെ അമൃത വിദ്യാലയത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീടു വിട്ടുനല്‍കിയെന്ന കേസില്‍ അറസ്റ്റിലായ രേഷ്മയെ അമൃത വിദ്യാലയത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നിജിലിനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നു രേഷ്മയുടെ വീട് ആക്രമിച്ചത് വിവാദമായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം രാത്രി എട്ടരയോടെ ഒരുസംഘം വീടു വളഞ്ഞ് ജനല്‍ച്ചില്ലുകള്‍ തല്ലിത്തകര്‍ത്തതും ബോംബുകളെറിഞ്ഞതും വന്‍തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നു വിളിപ്പാടകലെയുള്ള വീട്ടില്‍ ബോംബ് എറിഞ്ഞത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയായും ആരോപണമുയര്‍ന്നു.