Saturday, May 4, 2024
keralaNewspolitics

പി.സി.ജോര്‍ജ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

ജാമ്യാപേക്ഷ തള്ളിയതിനെതിരെ തിങ്കളാഴ്ച പി.സി.ജോര്‍ജ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയെന്ന് ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന്റെ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഷോണ്‍. എറണാകുളം സെഷന്‍സ് കോടതിയുടെയായിരുന്നു തീരുമാനം.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ മുതലെടുപ്പാണ് കേസിനടിസ്ഥാനമെന്നായിരുന്നു പി.സി.ജോര്‍ജിന്റെ വാദം. സാമൂഹിക സാഹചര്യത്തെ കുറിച്ച് പതിവ് ശൈലിയില്‍ പറയുകയാണ് ചെയ്തതെന്നും വാദിച്ചു. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്തുള്ള പ്രസംഗം മതസൗഹാര്‍ദം തകര്‍ക്കാനിടയാക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.