Saturday, April 27, 2024
keralaNewspolitics

പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്.

കോട്ടയം :പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു റെയ്ഡ്. ആക്രമിക്കപ്പെട്ട നടിക്കെതിരായ സൈബര്‍ പ്രചരണവുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് സൂചന. വാട്‌സ്ആപ് ഗ്രൂപ്പ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ചിന്റെ പരിശോധന.നടന്‍ ദിലീപിന്റെ സഹോദരനുമായി മകന്‍ ഷോണ്‍ ജോര്‍ജ് സംസാരിച്ചതിന്റെ പേരിലാണ് റെയ്ഡ് എന്ന് പി.സി. ജോര്‍ജ് അറിയിച്ചു.
അതിജീവിതയ്‌ക്കെതിരെ പ്രചാരണം നടത്താന്‍ വ്യാജ വാട്‌സാപ് ഗ്രൂപ്പ് നിര്‍മിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച വാട്‌സാപ് സന്ദേശങ്ങളാണ് അന്വേഷിക്കുന്നത്. ഷോണ്‍ ജോര്‍ജിന്റെ നമ്പറില്‍നിന്നുള്ള സന്ദേശങ്ങളെക്കുറിച്ചാണ് അന്വേഷണം.