Tuesday, April 30, 2024
keralaNews

മുണ്ടക്കയത്ത്  പൊതിച്ചോർ വിതരണം ആരംഭിച്ചു.

ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ മുണ്ടക്കയത്ത് ഭക്ഷണം കിട്ടാത്തവർക്ക് നൽകാനായി ബിഎംസ് മുണ്ടക്കയം പഞ്ചായത്ത്‌ നിർമ്മാണ തൊഴിലാളികളുടെ നേതൃത്വത്തിൽ  ടൗണിൽ പൊതിച്ചോർ വിതരണം ആരംഭിച്ചു. ബസ് യാത്രക്കാർ, മറ്റ് വാഹന യാത്രക്കാർ, തെരുവോരങ്ങളിൽ കഴിയുന്നവർക്കെല്ലാം പൊതുച്ചോറ് വിതരണം ആശ്വാസമായതായി ഭാരവാഹികൾ പറഞ്ഞു. പി. ഡി ഷാജി, സുരേന്ദ്രൻ, കെ എസ്, കണ്ണൻ, ബാബു എ കെ, പി എസ് അനിൽ, രാജേഷ് പുഞ്ചവയൽ, സുനിൽ, മോബിൻ എന്നിവർ നേതൃത്വം നൽകി.