Friday, May 3, 2024
indiaNews

പി വി സിന്ധുവിന് വെങ്കലം

പി വി സിന്ധുവിന് വെങ്കലം. ഒളിംപിക് മെഡലിന്റെ തിളക്കമുള്ള വിജയ സിന്ധൂരം ചാര്‍ത്തി പി.വി. സിന്ധു. ഏറെ മോഹിച്ച സുവര്‍ണനേട്ടം കൈവിട്ടെങ്കിലും ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും സിന്ധു മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചു. ആവേശകരമായ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയേയാണ് സിന്ധു തോല്‍പ്പിച്ചത്. ചൈനീസ് താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-13, 21-15.