Friday, May 3, 2024
keralaNewsObituary

പി.ബാലചന്ദ്രന് കലാകേരളത്തിന്റെ യാത്രാമൊഴി.

തിരക്കഥാകൃത്തും നടനുമായ പി.ബാലചന്ദ്രന് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. സംസ്‌കാരം വൈക്കത്തെ വീട്ടുവളപ്പില്‍ നടന്നു.ഏറെക്കാലമായി അസുഖബാധിതനായിരുന്ന പി.ബാലചന്ദ്രന്‍ ഇന്നുരാവിലെയാണ് വൈക്കത്തെ വസതിയില്‍ അന്തരിച്ചത്. 70 വയസായിരുന്നു. നടന്‍, നാടകകൃത്ത്, തിരക്കഥാകൃത്ത്, അധ്യാപകന്‍ തുടങ്ങി ബഹുമുഖ മേഖലകളില്‍ തിളങ്ങിയ പ്രതിഭയാണ്.