Sunday, May 12, 2024
keralaNewspolitics

പി. ജയരാജനെ ആക്രമിച്ച കേസ്; ഹൈക്കോടതി എട്ട് പ്രതികളെ വെറുതെവിട്ടു

എറണാകുളം: സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ ആക്രമിച്ചെന്ന കേസില്‍ എട്ടുപ്രതികളെ വെറുതെ ഹൈക്കോടതി വിട്ടു. കടിച്ചേരി അജി (1), തരുക്കണ്ടോത്ത് പ്രശാന്ത് (2), മനോജ് (3), പാര ശശി (4), എളംതോട്ടത്തില്‍ മനോജ് (5), കുനിയില്‍ സനൂബ് (6), ജയപ്രകാശന്‍ (7) കൊവ്വേരി പ്രമോദ് (8), തൈക്കണ്ടി മോഹനന്‍ (9) എന്നിവരുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. രണ്ടാം പ്രതി ഒഴികെ മറ്റെല്ലാവരെയും കോടതി വെറുതെവിട്ടു. വധശ്രമത്തിനടക്കം പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് കോടതി നിരീക്ഷിച്ചു. 1999 ഓഗസ്റ്റ് 25ന് തിരുവോണ ദിവസം പി. ജയരാജനെ വീട്ടില്‍ കയറി അക്രമിച്ചു എന്നതാണ് കേസ്. വധശ്രമത്തിനായിരുന്നു കേസെടുത്തത്. പ്രതികളും സര്‍ക്കാരും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. വിചാരണക്കോടതി നേരത്തെ ആറുപേരെ ശിക്ഷിച്ചിരുന്നു.