Saturday, May 4, 2024
keralaNews

പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങി; അപൂര്‍വ ശസ്ത്രക്രിയയിലൂടെ പിന്‍ പുറത്തെടുത്തു

കളിക്കുന്നതിനിടെ പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങി. അപൂര്‍വ ശസ്ത്രക്രിയയിലൂടെ പിന്‍ പുറത്തടുത്തു. കൊല്ലം കരുനാഗപ്പള്ളി കെഎസ് പുരം സ്വദേശികളായ ശിഹാബുദ്ദീന്‍ സുലേഖ ദമ്പതികളുടെ കുഞ്ഞിന്റെ തൊണ്ടയിലാണ് സേഫ്റ്റി പിന്‍ കുടുങ്ങിയത്.കുഞ്ഞിന് വായ അടക്കാന്‍ സാധിക്കാതെ നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ സേഫ്റ്റി പിന്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ലാറിംഗോസ്‌കോപ്പി എന്ന അപൂര്‍വ ശസ്ത്രക്രിയയിലൂടെയാണ് പിന്‍ പുറത്തെടുത്തത്.സേഫ്റ്റി പിന്നിന്റെ മുകള്‍ ഭാഗം മൂക്കിന്റെ പിന്നിലേക്കും കൂര്‍ത്ത താഴ് ഭാഗം ശ്വാസനാളത്തിന്റെ മുകളിലുമായാണ് തറച്ചിരുന്നത്. ഇതിനാലാണ് കുഞ്ഞിന് വായ അടക്കാന്‍ സാധിക്കാതെയായത് എന്ന് ചികിത്സിച്ച വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചു.