Thursday, April 25, 2024
keralaNews

അഫ്ഗാനിസ്ഥാന്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ അതീവഗുരുതരം

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ അതീവഗുരുതരമായി തുടരുകയാണെന്ന് ചൂണ്ടികാട്ടി പൗരന്മാരെ കാബൂള്‍ വിമാനത്താവളം സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കി യുകെ. എല്ലാവരും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും, കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കണമെന്നും യുകെ മുന്നറിയിപ്പ് നല്‍കി.’അഫ്ഗാനിലെ സുരക്ഷാ സാഹചര്യം അതീവഗുരുതരമായി തുടരുന്നു. തീവ്രവാദികള്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കാബൂള്‍ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആരും പ്രവേശിക്കരുത്. വിമാനത്താവളത്തിന്റെ പരിസരത്തുള്ളവര്‍ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി കൂടുതല്‍ മുന്നറിയിപ്പുകള്‍ക്കായി കാത്തിരിക്കുക’ എന്ന് യുകെ വിദേശകാര്യ ഓഫീസില്‍ നിന്നും നിര്‍ദേശിച്ചു.താലിബാന്റെ കരുത്ത് ഭീകരാക്രമണത്തിലൂടെ പ്രകടിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ലോകരാജ്യങ്ങള്‍ എത്തിയ സാഹചര്യത്തിലാണ് യുകെ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.അഫ്ഗാനില്‍ നിന്നും പതിനായിരത്തിലധികം ആളുകളെ ബ്രിട്ടന്‍ ഒഴിപ്പിച്ചു. ഓപ്പറേഷന്‍ പിറ്റിംഗ് എന്ന പേര് നല്‍കിയ ദൗത്യത്തിന്റെ കണക്കനുസരിച്ച് 11,474 ആളുകളെയാണ് ഒഴിപ്പിച്ചത്.