Friday, May 17, 2024
indiaNewspolitics

പ്രധാനമന്ത്രി ശ്രം യോഗി മന്ധന്‍ യോജന വിതരണം ആരംഭിച്ചു

രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി 2019ല്‍ ആരംഭിച്ച പെന്‍ഷന്‍ പദ്ധതിയായ പ്രധാനമന്ത്രി ശ്രാം യോഗി മന്ദന്‍ യോജനയുടെ വിതരണം ആരംഭിച്ചു.

ഉപഭോക്താക്കള്‍ സ്വമേധയാ സംഭാവന നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയാണിത്. 60 വയസ്സ് തികഞ്ഞതിന് ശേഷം കുറഞ്ഞത് 3,000 രൂപ പ്രതിമാസ പെന്‍ഷനാണ് പദ്ധതി ഉറപ്പു നല്‍കുന്നത്. വരിക്കാരന്‍ 60 വയസ്സിന് മുമ്ബ് മരിച്ചാല്‍, പങ്കാളിയ്ക്ക് മാത്രമേ പെന്‍ഷന്‍ തുകയുടെ അമ്പത് ശതമാനം ലഭിക്കാന്‍ അര്‍ഹതയുള്ളൂ. ഈ പദ്ധതിയില്‍ 18-ാം വയസ്സില്‍ ചേരുന്ന ഒരു തൊഴിലാളി പ്രതിമാസം സംഭാവന നല്‍കേണ്ടത് വെറും 55 രൂപ ആയിരിക്കും. പ്രായത്തിനനുസരിച്ച് ഉപഭോക്താക്കളുടെയും സര്‍ക്കാരിന്റെയും സംഭാവന തുക ഉയരും. യോഗ്യരായ ഗുണഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള പൊതു സേവന കേന്ദ്രങ്ങളില്‍ (csc) എത്തി പദ്ധതിയില്‍ ചേരാം.

പെന്‍ഷന്‍ അക്കൗണ്ട് തുറക്കാന്‍ ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ ജന്‍ ധന്‍ അക്കൗണ്ടും ആധാര്‍ കാര്‍ഡും ആവശ്യമാണ്. രാജ്യത്തുടനീളമുള്ള 3 ലക്ഷത്തിലധികം സിഎസ്സികളില്‍ ഈ സേവനം ലഭ്യമാണ്. സിഎസ്സികളില്‍ പദ്ധതി വിജയകരമായി രജിസ്റ്റര്‍ ശേഷം ഗുണഭോക്താവിന് ഒരു യൂണിക്ക് ഐഡി നമ്പര്‍ ലഭിക്കും.

യോഗ്യത

18-40 വയസ്സിനിടയിലുള്ള, അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ആര്‍ക്കും, പ്രതിമാസ വരുമാനം 15000 രൂപയില്‍ താഴെയാണെങ്കില്‍, പെന്‍ഷന്‍ പദ്ധതിക്ക് അര്‍ഹതയുണ്ട്. വരിക്കാരന്‍ ആദായനികുതി അടയ്ക്കുകയോ സര്‍ക്കാരിന്റെ മറ്റേതെങ്കിലും പെന്‍ഷന്‍ അല്ലെങ്കില്‍ സാമ്ബത്തിക പദ്ധതികള്‍ സ്വീകരിക്കുകയോ ചെയ്യുന്നയാളാകരുത്.

പദ്ധതിയില്‍ നിന്ന് പിന്മാറുന്നതെങ്ങനെ?
ഒരു ഉപഭോക്താവ് സ്‌കീമില്‍ നിന്ന് 10 വര്‍ഷത്തില്‍ താഴെ കാലയളവിനുള്ളില്‍ പിന്മാറുകയാണെങ്കില്‍ ഗുണഭോക്താവിന്റെ വിഹിതം മാത്രമേ അയാള്‍ക്ക് തിരികെ ലഭിക്കൂ. കൂടാതെ, ഒരു വരിക്കാരന്‍ 60 വയസ്സ് തികയുന്നതിനുമുമ്ബ് 10 വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷം നിക്ഷേപം നടത്തിയ ശേഷം പിന്മാറുകയാണെങ്കില്‍ സംഭാവനയുടെ വിഹിതത്തിന് ലഭിച്ച പലിശ അല്ലെങ്കില്‍ സേവിംഗ്സ് ബാങ്ക് പലിശ നിരക്ക് ഏതാണ് ഉയര്‍ന്നത്, അതും ഗുണഭോക്താവിന് തിരികെ നല്‍കും.

സംസ്ഥാനത്ത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ചിട്ടുണ്ട്. ദരിദ്ര ജനവിഭാഗങ്ങളിലാണ് പ്രതിസന്ധി ഏറ്റവും കനത്ത ആഘാതം ഏല്‍പ്പിച്ചിട്ടുള്ളത്. ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ല. ഈ ഒരു സാഹചര്യത്തില്‍ ജനങ്ങളുടെ കയ്യില്‍ പണമെത്തേണ്ടത് വളരെ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കണക്കിലെടുത്താണ് ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യുന്നത്.