Tuesday, May 14, 2024
keralaNewsObituary

അഭിമന്യു വധം: യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാന്‍ ആള്‍മാറാട്ടം നടന്നതായി ആരോപണം

വള്ളികുന്നം: അഭിമന്യു വധക്കേസില്‍ പൊലീസ് ഒത്താശയോടെ യാഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം. യഥാര്‍ത്ഥ പ്രതിയുടെ അതേ പേരിലുള്ള മറ്റൊരു ആളെ പ്രതിയാക്കാന്‍ സിപിഎം നിര്‍ദ്ദേശാനുസരണം വള്ളികുന്നം പോലീസ് ശ്രമിക്കുന്നതായി ആണ് ബിജെപി ആരോപിക്കുന്നത്.ഡിവൈഎഫ്ഐ നേതാവായ വളളികുന്നം സ്വദേശിയെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതായി ആണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കേസിന്റെ ആദ്യഘട്ടം പ്രതിപട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇയാളെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

കൊലപാതകത്തിന് കാരണമായ കഞ്ചാവ് ലോബിക്ക് പിന്നിലെ നേതാക്കളിലേക്ക് ഉള്ള കണ്ണി മുറിക്കാന്‍ ആണ് സിപിഎം ശ്രമം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വില്‍പനയെ കുറിച്ചും കഞ്ചാവ് ലോബിക്ക് പിന്നിലെ രാഷ്ട്രിയ നേതാക്കളെയും കുറിച്ച് ഉന്നതതല പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി അടക്കമുള്ള പ്രസ്ഥാനങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.