Monday, April 29, 2024
indiakeralaLocal NewsNews

പിഎം കിസാന്‍ ഗുണഭോക്താക്കളായ കര്‍ഷകര്‍ ജൂലൈ 31നകം വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നല്‍കണം

രാജ്യത്തെ ചെറുകിട നാമമാത്ര കര്‍ഷകരുടെ ഉന്നമനത്തിനായി 2018 ഡിസംബര്‍ ഒന്നുമുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. പിഎം കിസാന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ മൂന്നു തവണയായി 6000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് നല്‍കുന്നു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്.

കാര്‍ഷിക മേഖലയുടെ വികസനത്തിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി പി എം കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായ എല്ലാ കര്‍ഷകരുടേയും ഒരു സംയുക്ത ഡാറ്റാബേസ് (ഫെഡറേറ്റഡ് ഫാര്‍മര്‍ ഡാറ്റാ ബേസ് ) രൂപീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി ഓരോ പി എം കിസാന്‍ ഗുണഭോക്താവും അവരവരുടെ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങള്‍ കൂടി സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാന കൃഷിവകുപ്പിലെ ‘എയിംസ്’ ( (AIMS) ) പോര്‍ട്ടലില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പിഎം കിസാന്‍ അനുകൂല്യം തുടര്‍ന്ന് ലഭ്യമാക്കുന്നതിനായി എല്ലാ പിഎം കിസാന്‍ ഗുണഭോക്താക്കളും 2022 ജൂലൈ 31നു മുന്‍പായി എയിംസ് പോര്‍ട്ടലില്‍ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങള്‍ അടിയന്തരമായി ചേര്‍ക്കേണ്ടതാണ്.

കൂടാതെ പിഎം കിസാനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആയതിനാല്‍ എല്ലാ പിഎം കിസാന്‍ ഗുണഭോക്താക്കളും 2022 ജൂലൈ 31നു മുന്‍പായി നേരിട്ട് പി എം കിസാന്‍ പോര്‍ട്ടല്‍ വഴിയോ അക്ഷയ സി എസ് സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയോ e-KYC ചെയ്യേണ്ടതാണ്. പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.