Friday, May 3, 2024
keralaNews

പാലാ ബിഷപ്പിനെ പിന്തുണച്ച് എന്‍എസ്എസ്

പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് ആശങ്കാ ജനകമെന്ന് എന്‍എസ്എസ്. സ്നേഹവും മറ്റ് പ്രലോഭനങ്ങളും വഴി മതപരിവര്‍ത്തനം നടക്കുന്നുവെന്ന് എന്‍എസ്എസ് ആരോപിച്ചു. എന്നാല്‍ ഇതിനൊന്നും മതത്തിന്റേയോ സമുദായത്തിന്റേയോ പരിവേഷം നല്‍കരുതെന്ന് എന്‍എസ്എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രണയം നടിച്ചുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ വശംവദരാകാതിരിക്കാന്‍ സമുദായ സംഘടനകള്‍ മുന്‍കരുതലുകള്‍ എടുക്കണം. രാജ്യദ്രോഹപരമായ നടപടി സ്വീകരിക്കുന്നവരെ കണ്ടെത്തി അമര്‍ച്ച ചെയ്യേണ്ട ബാദ്ധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. മതവിദ്വേഷത്തിനെതിരെ ജാതിമതഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. മതവിദ്വേഷവും വിഭാഗീതയും വളര്‍ത്തി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന ഇത്തരം വര്‍ഗ്ഗീയ പ്രവണതകളെ തൂത്തെറിയാന്‍ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു.