Monday, April 29, 2024
keralaNewsUncategorized

പാലക്കാട് കോടതി ഡ്യൂട്ടിക്കായി പോയ വനിത പൊലീസ് ഓഫിസറെ കാണാനില്ല

കല്‍പ്പറ്റ: പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ വനിത പൊലീസ് ഓഫിസറെ കാണാനില്ലെന്ന് പരാതി. വയനാട് പനമരം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എ. എലിസബത്തിനെയാണ് ഇന്നലെ മുതല്‍ കാണാനില്ലെന്ന് പരാതി. അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പ്പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാല്‍ പനമരം പൊലീസ് ഉടന്‍ കല്‍പ്പറ്റയിലെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എലിസബത്ത് ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫാണ്.