Thursday, May 16, 2024
keralaNews

നിലത്തു കിടക്കുന്ന മാലിന്യങ്ങള്‍ എടുത്ത് നീക്കുമ്പോള്‍ മനസിന് സംതൃപ്തി ഉണ്ടാകും

എരുമേലി: നിലത്തു കിടക്കുന്ന മാലിന്യങ്ങൾ  എടുത്ത് നീക്കുമ്പോഴാണ് മനസിന് സംതൃപ്തി ഉണ്ടാകുന്നതെന്നും അത് തന്നെയാണ് വലിയ പുണ്യമെന്നും കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എൻ. ബാബുക്കുട്ടൻ പറഞ്ഞു.എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രാങ്കണത്തിൽ നടന്ന പുണ്യം പൂങ്കാവനം ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എരുമേലി ദേവസ്വം ബോർഡ്  അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീധര ശർമ്മ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പുണ്യം പൂങ്കാവനം നോഡൽ ഓഫീസർ റിട്ടേ . അസി. കമാന്റന്റ് അശോക് കുമാർ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലിസി സജി, നാസർ പനച്ചി, ഇ ജെ  ബിനോയ് ,ജമാത്ത് പ്രസിഡന്റ് പി എ ഇർഷാദ്, സെക്രട്ടറി സി എ എ കരീം, എസ് എൻ ഡി പി എരുമേലി യൂണിയൻ സെക്രട്ടറി ഷാജി,ആൻസമ്മ തോമസ്, ഷാജി
ബോൺ സലെ,വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ ,വ്യാപാരി വ്യവസായി  സമിതി വൈസ് പ്രസിഡന്റ് ഷാജി മേപ്രത്ത്, ജോ.സെക്രട്ടറി ജോസ് മോൻ,എരുമേലി ഡവലെപ്പ്മെന്റ് കൗൺസിൽ ചെയർമാൻ ബാബു ജോസഫ്,ജനറൽ സെക്രട്ടറി കെ പി മോഹനൻ , എരുമേലി എസ് എച്ച് ഒ അനിൽ വിവി, എസ് ഐ ശാന്തി കെ ബാബു , പുണ്യം പൂങ്കാവനം എരുമേലിയിലെ കോർഡിനേറ്റർമാരായ കെ എൻ അനീഷ് , കെ.ഐ ഷാനവാസ്, പ്രവർത്തകരായ എം എസ് ഷിബു ,സതീശൻ എസ് , രാജൻ കൂവപ്പള്ളി,
എന്നിവർ സംസാരിച്ചു.സെന്റ് തോമസ് ഹൈസ്കൂൾ – വാവർ സ്കൂളുകളിലെ എസ് പി സി , എൻ സി സി കേഡറ്റുകൾ, ഐബിഎൽ മുക്കൂട്ടുതറ , ചേനപ്പാടി ഹിന്ദുസ്ഥാൻ കോളേജ് ,മുക്കൂട്ടുതറ മർച്ചന്റ് അസോഷിയേഷൻ, എരുമേലി അറബി കോളേജ്, പഞ്ചായത്ത് ശുചീകരണ പ്രതിനിധികൾ, റോട്ടറി ക്ലബ്ബ് , എൻ എസ് .എസ് വാളണ്ടിയർമാർ,എം ഇ എസ് കോളേജ്  അടക്കം നിരവധി സംഘടനകളും പ്രവർത്തകരും,പോലീസുകാരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എരുമേലിയുടെ വിവിധ ഭാഗങ്ങളിൽ സംഘം തിരിഞ്ഞുള്ള ശുചീകരണം ഏറെ ശ്രദ്ധേയമായി.