Tuesday, May 14, 2024
keralaNews

പാലക്കാട് ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി : മൂന്ന് പേര്‍ മരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി. ഇവരില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, മക്കളായ അശ്വനന്ദ, പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാല് പേരുടെയും മരണം സ്ഥിരീകരിച്ചു. 2012 ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അജിത്ത്കുമാര്‍. ഈ കേസിലെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി.