Friday, May 10, 2024
keralaNewsObituary

പാറക്കുളത്തില്‍ യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് കിളിമാനൂരില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മടവൂര്‍ സ്വദേശി സുജിത്തിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.കക്കോടുള്ള പാറക്കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ജോലി ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞ് സുജിത്ത് പിഎസ്സി പരിശീലനത്തിന് പോകുകയായിരുന്നു. ഇന്നലെ ഉച്ചമുതല്‍ സുജിത്തിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാറക്കുളത്തില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്. വായിക്കുളത്ത് നിന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്.