Tuesday, May 7, 2024
keralaNewspolitics

പാനൂരിലെ സ്‌ഫോടനം: മരണവീട്ടിലെത്തിയത് ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍; മുഖ്യമന്ത്രി

പത്തനംതിട്ട ബോംബ് നിര്‍മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ സംസ്‌കാരച്ചടങ്ങില്‍ സിപിഎം പ്രാദേശിക നേതാക്കളും കെ പി മോഹനന്‍ എംഎല്‍എയും പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

സന്ദര്‍ശനം മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് പത്തനംതിട്ട അടൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.നിങ്ങളുടെ വീടിന്റെ അടുത്ത് ഒരാള്‍ മരണപ്പെട്ടു എന്നു വിചാരിക്കുക, നിങ്ങളുടെ തൊട്ടടുത്താണ് വീട്. നിങ്ങള്‍ അവിടെ പോകില്ലേ…?

സാധാരണ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിട്ടുള്ള കാര്യങ്ങള്‍ നാട്ടില്‍ നടക്കാറില്ലേ…? അതിന്റെ അര്‍ത്ഥം കുറ്റത്തോട് മൃദൃസമീപനം ഉണ്ടെന്നാണോ..? കുറ്റത്തോട് ഒരുതരത്തിലുള്ള മൃദുസമീപനവുമില്ല.

മനുഷ്യര്‍ എപ്പോഴും മനുഷ്യത്വം പാലിച്ചു പോകാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇത്.”- മുഖ്യമന്ത്രി പറഞ്ഞു.