Sunday, May 5, 2024
keralaLocal NewsNewsObituary

പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍പ്പോയ യുവാവ് വെടിയേറ്റ് മരിച്ചു

വയനാട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചു. കമ്പളക്കാട് സ്വദേശി ജയനാണ് മരിച്ചത്. പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിവെയ്ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണിനെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലംഗ സംഘമാണ് പാടത്ത് കാട്ടുപന്നിയെ തുരത്താന്‍ പോയത്. നാലംഗ സംഘത്തിലൊരാളുടേതാണ് പാടം. പുറത്തുനിന്നാരോ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് സംഘം പോലീസിനോട് പറഞ്ഞത്. ജയന് കഴുത്തിലാണ് വെടിയേറ്റത്. ശരുണ്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.