Monday, April 29, 2024
keralaNewsObituary

പാചകവാതകം ചോര്‍ന്നു തീപിടിച്ച് പൊള്ളലേറ്റ റിട്ട. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മരിച്ചു…

പാചകവാതകം ചോര്‍ന്നു തീപിടിച്ച് പൊള്ളലേറ്റു ചികിത്സയിലായിരുന്ന കുടമാളൂര്‍ ഷെയര്‍വില്ലയില്‍ വിളക്കുമാടത്ത് ജെസി മാത്യു (60) മരിച്ചു. കോഴഞ്ചേരി കുഴിക്കാല സിഎംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലും സിഎംഎസ് കോളജ് റിട്ട. വൈസ് പ്രിന്‍സിപ്പല്‍ ഡോ. വൈ. മാത്യുവിന്റെ ഭാര്യയുമാണ്.
കഴിഞ്ഞ 7നു രാത്രി 11നാണ് പൊള്ളലേറ്റത്. പാചകവാതകം ചോര്‍ന്നതറിഞ്ഞ് അടുക്കളയില്‍ എത്തി ലൈറ്റിന്റെ സ്വിച്ചിടുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു വെസ്റ്റ് പൊലീസ് പറഞ്ഞു. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൃതദേഹം ഇന്നു 12നു വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ഒന്നിനു കോട്ടയം സിഎസ്‌ഐ കത്തീഡ്രല്‍ ഹാളില്‍ കൊണ്ടുവരും.3നു കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും.കോഴഞ്ചേരി തെക്കേമല തൈക്കൂടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: രാജി (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, വിപ്രോ, കൊച്ചി), റീനി (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, അര്‍സീസിയം ഇന്ത്യ, ഹൈദരാബാദ്). മരുമക്കള്‍: ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ നെവിന്‍ ചെറിയാന്‍, കോട്ടയം കുന്നപ്പുഴ വീട്ടില്‍ പ്രണോയ് സണ്ണി (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, ആമസോണ്‍, യുഎസ്).