Sunday, May 12, 2024
keralaNewspolitics

മത്സരം തീ പാറും ….എരുമേലി ടൗണ്‍ വാര്‍ഡില്‍ ജയം പ്രവചനാതീതമാണ്.

ഡിസംബര്‍ 10ന് നടക്കുന്ന ത്രിതല തെരഞ്ഞെടുപ്പില്‍ മത്സരം തീപാറുന്ന എരുമേലി ഗ്രാമ പഞ്ചായത്തിലെ 20 ആം വാര്‍ഡാണ് എരുമേലി ടൗണ്‍.ഇവിടെ ആര് ജയിക്കും എന്നത് പ്രവചനാതീതവും.മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും,വ്യാപാരി വ്യവസായി സമിതി പ്രസിഡന്റും സിപിഎം നേതാവുമായ പി എ ഇര്‍ഷാദാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.കോണ്‍ഗ്രസിലെ പ്രമുഖ നേതാവും തീപ്പൊരി പ്രാസംഗികനുമായ നാസര്‍ പനച്ചിയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരംഗത്തുള്ളത്.

ഇരുവരുടേയും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഏറെ ചര്‍ച്ചകളും വിവാദങ്ങള്‍ക്ക് ഒടുവിലാണ് ഇവര്‍ അവസാനം സ്ഥാനാര്‍ത്ഥികളാകുന്നത്.അതുകൊണ്ടു തന്നെ ജയ പരാജയത്തിന്റെ കണക്കും വിവാദത്തിനും ചര്‍ച്ചകള്‍ക്കും വഴി തെളിക്കുകയും ചെയ്യും.എലിവാലിക്കര മുന്‍ മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായി പ്രവര്‍ത്തിച്ച ഭരണത്തിന്റെ മികവില്‍ പി എ ഇര്‍ഷാദ് തിരഞ്ഞെടുപ്പിനെ
നേരിടുമ്പോള്‍,വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന് കോണ്‍ഗ്രസുകാരനായും പിന്നീട് ഐ എന്‍ റ്റി യു സി യില്‍ക്കൂടി സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നാസര്‍ പനച്ചിയാണ് തിരെഞ്ഞെടുപ്പിനെ
നേരിടുകയാണ്.

കഴിഞ്ഞ 20 വര്‍ഷം എല്‍ ഡി എഫിനെ മാത്രം പിന്തുണച്ച വാര്‍ഡില്‍ ഈ പുതിയ സാഹചര്യത്തില്‍ നടക്കുന്ന തീ പാറുന്ന പോരാട്ടത്തില്‍ വിജയം ആര്‍ക്കും എളുപ്പമാകില്ലാണ് വോട്ടര്‍മാര്‍ പറക്കുന്നത്.ശബരിമല തീര്‍ത്ഥാടന വിഷയത്തില്‍ സി പി എം എടുത്ത നിലപാടും,പ്രാദേശിക തലത്തിലുള്ള ചില നേതാക്കളുടെ പരസ്യ പ്രസ്ഥാവനകളും സ്ഥാനാര്‍ത്ഥികളുടെ വിജയത്തെ സാരമായി ബാധിക്കുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.എരുമേലി ഗ്രാമ പഞ്ചായത്തില്‍ യു ഡി എഫും -എല്‍ ഡി എഫും നേര്‍ക്ക് നേര്‍ ശക്തമായി ഏറ്റുമുട്ടുന്ന ഒരു വാര്‍ഡാണ് എരുമേലി ടൗണ്‍.ഈ വാര്‍ഡിലെ ജയപരാജയങ്ങള്‍ രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കും നിര്‍ണ്ണായകമാണ്.

പരാജയപ്പെടുന്നയാള്‍ രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കേണ്ടി വരുമെന്നും നാട്ടുകാര്‍ പറയുന്നു.പഞ്ചായത്ത് പ്രസിഡന്റിന് സമാനമാണ് ഈ വാര്‍ഡിലെ ജയിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ നില.അതുകൊണ്ടു തന്നെ വിജയം സുനിശ്ചിതവും. ഇരു മുന്നണിക്കുമെതിരെ ചിന്തിക്കുന്ന വോട്ടര്‍മാരില്‍ വികസനത്തിനായി മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ബി എം എസ് പ്രവര്‍ത്തകനായ സുരേഷ് മണിപ്പുഴയാണ് എന്‍ ഡി എ മുന്നണി സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയന്‍ ചൂണ്ടശ്ശേരിയും ഇവിടെ മത്സരിക്കുന്നു.