Friday, May 10, 2024
indiaNewsSports

പാകിസ്ഥാനെ അഞ്ചുവിക്കറ്റിന് തോല്‍പിച്ച് ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലില്‍

പാകിസ്ഥാനെ അഞ്ചുവിക്കറ്റിന് തോല്‍പിച്ച് ഓസീസ് ട്വന്റി20 ലോകകപ്പ് ഫൈനലില്‍.പാകിസ്ഥാൻ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ഒരു  ഓവർ ബാക്കിനിൽക്കെ ഓസ്ട്രേലിയ മറികടന്നു.19-ാം ഓവറിൽ തകർത്തടിച്ച മാത്യു വെയ്ഡ് ആണ് ഓസിസിനെ വിജയത്തിലേയ്ക്ക് നയിച്ചത്.ഞായറാഴ്ച്ച വൈകുന്നേരം 6.30 നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയ, ന്യൂസിലൻഡിനെ നേരിടും.