Tuesday, May 21, 2024
keralaLocal NewsNews

എരുമേലിയിൽ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങി. 

എരുമേലി : കോവിഡ് മഹാമാരിയിൽ ദുരിതത്തിലായ  പാവപ്പെട്ടവരെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാരിൻറെ നിർദ്ദേശാനുസരണം  എരുമേലി ഗ്രാമപഞ്ചായത്തിലും ഇന്ന്  മുതൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു.  എരുമേലി ടൗണിൽ പോസ്റ്റ് ഓഫീസിന് എതിർവശത്തായി പ്രവർത്തിച്ചിരുന്ന കുടുംബശ്രീ  ഹോട്ടൽ കെട്ടിടത്തിലാണ്  കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചത്.
എരുമേലി ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും  തീരെ അവശത അനുഭവിക്കുന്നവരുടെ ലിസ്റ്റ് ശേഖരിച്ചാണ്  സന്നദ്ധ പ്രവർത്തകർ മുഖേന അവർക്ക്  ആഹാരം നൽകുന്നത്. കോവിഡ് രോഗികൾക്കും നിർദ്ധനർക്കും സൗജന്യമായും,മറ്റുള്ളവർക്ക് 25 രൂപാ നിരക്കിൽ പർസൽ സൗകര്യവും സാമൂഹ്യ അടുക്കളയിൽ ലഭ്യമാണ്. ആദ്യ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ തങ്കമ്മ ജോർജ്ജ്കുട്ടി  നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, വാർഡ് മെമ്പർമാരായ  ജസ്ന, ഷാനവാസ്, അനുശ്രീ സാബു, വി.ഐ അജി, ഹർഷകുമാർ ,സി.പി.എം എരുമേലി ലേക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ ബാബു, പി.കെ അബ്ദുൾ കരിം എന്നിവർ പങ്കെടുത്തു.