Tuesday, May 7, 2024
keralaNewsObituary

പള്ളിക്കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു.

കാസര്‍കോട്: തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു.

തളങ്കര ഗവ. മുസ്‌ലിം ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥി കൊല്ലങ്കാനയിലെ പരേതനായ മുഹമ്മദ് കുഞ്ഞി – നൂറുന്നിസ ദമ്ബതികളുടെ മകന്‍ പി.എം. സൈനുല്‍ ആബിദ് (16) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുകയായിരുന്നു. സഹോദരന്‍: ഇബ്രാഹിം ബാദുഷ.