Tuesday, May 21, 2024
keralaNewspolitics

പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എം.പി സ്ഥാനം രാജി വയ്ക്കും.

പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എം.പി സ്ഥാനം രാജി വയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. അടിയന്തരമായി രാജി വയ്ക്കാന്‍ ഹൈദരലി തങ്ങള്‍ നിര്‍ദേശം നല്‍കി. രാജി വയ്ക്കുന്നതിനായി കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് തിരിച്ചു. മലപ്പുറത്ത് നിന്നായിരിക്കും അദ്ദേഹം ജനവിധി തേടുക.കുഞ്ഞാലിക്കുട്ടി രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ സംസ്ഥാനകമ്മറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് രാജി.