Tuesday, May 14, 2024
keralaNews

വാവസുരേഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

കോട്ടയം:മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവസുരേഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയില്‍ എത്തിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലാണ് ആശങ്ക. വാവാ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കോട്ടയം കുറിച്ചിയില്‍ മൂര്‍ഖനെ പിടികൂടുന്നതിനിടയിലാണ് വാവ സുരേഷിന് കടിയേറ്റത്. ഗുരുതരാവസ്ഥയിലുള്ള സുരേഷിനെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.