Friday, May 10, 2024
keralaNews

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു.

തനിക്കെതിരായ പീഡനപരാതിയില്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് കാര്യങ്ങള്‍ വിശദീകരിച്ച് നിര്‍മാതാവും നടനുമായ വിജയ്ബാബു. ഈ പരാതിയില്‍ ഇര താനാണെന്നും ആ കുട്ടിയല്ലെന്നു പറഞ്ഞ വിജയ്ബാബു പെണ്‍കുട്ടിയുടെ പേരും വെളിപ്പെടുത്തി. വിജയ്ബാബുവിന്റെ വാക്കുകള്‍..ഇത്തരം കാര്യങ്ങളിലൊന്നും പേടിയുള്ള ആളല്ല, ഞാന്‍ തെറ്റു ചെയ്തിട്ടില്ല എന്ന് പൂര്‍ണ ബോധ്യമുളളതുകൊണ്ട് പേടിക്കേണ്ട കാര്യമില്ല. അവരുമാത്രം കേക്കും കഴിച്ച് സന്തോഷമായിരുന്നാല്‍ പോരല്ലോ. ഇവിടെ ഞാനാണ് ഇര. നിയമത്തിന്റെ പരിരക്ഷണത്തില്‍ അവര്‍ സുഖമായി ഇരിക്കുന്നു. എവിടത്തെ ന്യായമാണിത്. ഇരയുണ്ടാവുമ്പോള്‍ അട്ടയുമുണ്ടാകും. ഈ അട്ടകള്‍ ഒരുപാടുണ്ട് എനിയ്ക്ക് ചുറ്റും. വരാന്‍ പോവുന്ന കേസ് ഞാനനുഭവിച്ചോളാം. ഈ കുട്ടിയുമായി എനിയ്ക്ക് യാതൊരു ബന്ധവുമില്ല. ഈ കുട്ടി എനിക്കയച്ച 400ഓളം സ്‌ക്രീന്‍ ഷോട്‌സ് എന്റെ കയ്യിലുണ്ട്. എല്ലാ റെക്കോര്‍ഡ്‌സും എന്റെ കയ്യിലുണ്ട്. എന്റെ ഭാര്യയോടും പ്രിയപ്പെട്ടവരോടും ഉത്തരം പറയണം. ഇവര്‍ക്ക് ഡിപ്രഷന്‍ ആണെന്നു പറഞ്ഞാണ് എന്നെ കാണാന്‍ വന്നത്. ഈ കേസു കൂടി എന്റെ തലയില്‍ വന്നതുകൊണ്ട് എനിയ്ക്ക് പ്രശ്‌നമില്ല. ഞാന്‍ ഓകെ ആണെന്നും വിജയ്ബാബു പറയുന്നു.’ഇന്നലെയാണ് വിജയ്ബാബുവിനെതിരെ പീഡനപരാതിയുമായി നടി രംഗത്തെത്തിയത്. യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തു.