Friday, May 3, 2024
keralaNews

പത്രപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം ഇടതുപക്ഷ ഭരണകൂട ഭീകരത; എൻ.ഹരി

കുമരകം: മാതൃഭൂമി റിപ്പോർട്ടർ, ഫോട്ടോഗ്രാഫർ എന്നിവർക്ക് നേരെ കോട്ടയത്ത് ഉണ്ടായ ആക്രമണം ഇടതുപക്ഷ ഭരണകൂട ഭീകരത വിളിച്ചോതുന്നതാണെന്ന്  ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി.ബസ് സമരം വാർത്ത റിപ്പോർട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവർത്തകരെ സിപിഎം പ്രവർത്തകർ ആക്രമിച്ചു. മാതൃഭൂമി റിപ്പോർട്ടർ എസ് ഡി റാം, ഫോട്ടോഗ്രാഫർ എന്നിവർക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്. ബസ്സുടുമയെ അനുകൂലിച്ച് വാർത്ത നൽകുമോ എന്ന് ചോദിച്ചായിരുന്നു ആക്രമണമെന്നും  കേരളത്തിൽ ആകമാനം സിപിഎം ഗുണ്ടകൾ അഴിഞ്ഞാടുകയാണെന്നും എൻ ഹരി, ആരോപിച്ചു. എറണാകുളത്ത് എസ്എഫ്ഐക്കാർ കണ്ടക്ടറെ ആക്രമിക്കുകയാണെങ്കിൽ കോട്ടയത്ത് തിരുവാർപ്പിൽ ജോലി ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയ്തത് കുറ്റക്കാർക്കെതിരെ കർശന നിയമ സ്വീകരിക്കണമെന്ന് എൻ ഹരി ആവശ്യപ്പെട്ടു.വ്യവസായ സൗഹൃദ സംസ്ഥാനം എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്ന കേരള സർക്കാരിൻെറ യഥാർത്ഥ മുഖമാണ് കോട്ടയം തിരുവാർപ്പിൽ കാണുന്നത്.പോലീസ് നോക്കി നിൽക്കെ ബസ് ഉടമ രാജ്മോഹനെ ആക്രമിക്കാൻ citu നേതാവിന് നിർദേശം കൊടുത്ത നേതാവിനെക്കുറിച്ചും അന്വേഷിക്കണം.