Wednesday, May 8, 2024
keralaNews

പത്ത് വയസുകാരിയെ പീഡിപ്പിച്ചു; ഇരുപതുകാരന്‍ അറസ്റ്റില്‍

ഇടുക്കി: ട്യൂഷന്‍ ക്ലാസിനെത്തിയ 10 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ ഇരുപതുകാരന്‍ പിടിയില്‍.നെടുങ്കണ്ടം കമ്പംമെട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയെ ഇരുപതുകാരന്‍ ലൈംഗിക ചൂഷണം നടത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു. കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയമാക്കി. തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവമറിഞ്ഞതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.