Sunday, April 28, 2024
indiaNewsSports

ആദ്യ ഏകദിനത്തില്‍ ഇന്‍ഡ്യയ്ക്ക് 7 വിക്കറ്റ് ജയം

ശ്രിലങ്കയ്ക്കെതിരയുളള ആദ്യ ഏകദിനത്തില്‍ ഇന്‍ഡ്യയ്ക്ക് വിജയം. ക്യാപ്റ്റനായുളള അരങ്ങേറ്റം അവിസ്മരണീയമാക്കി ശിഖര്‍ ധവാന്‍ (പുറത്താവാതെ 86) ബൗളര്‍മാരുടെ വ്യക്തമായ ആധിപത്യവും ശിഖാര്‍ ധവാന്റെ നേതൃത്വത്തിലുള്ള യുവ ബാറ്റിംഗ് നിരയും ആയപ്പോള്‍ ലങ്കയ്ക്കെതിരെ ഇന്‍ഡ്യ ഏഴ് വികെറ്റിന്റെ വിജയം സ്വന്തമാക്കി. വിജയം പൂര്‍ത്തിയായപ്പോള്‍ സീനിയര്‍ ടീമിനൊപ്പം ആദ്യമായി പരിശീലകസ്ഥാനം ഏറ്റെടുത്ത രാഹുല്‍ ദ്രാവിഡിനും ഇരട്ടി സന്തോഷം. ഇന്‍ഡ്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നില്‍. 263 റണ്‍സായിരുന്നു ആതിഥേയര്‍ ഇന്‍ഡ്യക്ക് നല്‍കിയ വിജയലക്ഷ്യം.

പൃഥ്വി ഷാ (24 പന്തില്‍ 43) മോഹിപ്പിക്കുന്ന തുടക്കമാണ് ഇന്‍ഡ്യയ്ക്ക് സമ്മാനിച്ചത്. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ പൃഥ്വിയുടെ കൂറ്റനടികള്‍ തുടക്കം മികച്ചതാക്കി. നേരിട്ട രണ്ടാം പന്തില്‍ തന്നെ ഫോറടിച്ചാണ് പൃഥ്വി തുടങ്ങിയത്. പിന്നാലെ എട്ട് ഫോറുകള്‍ കൂടി പൃഥ്വിയുടെ ബാറ്റില്‍ നിന്ന് പിറന്നു. എന്നാല്‍ ആറാം ഓവറില്‍ സ്‌കോര്‍ബോര്‍ഡ് 58ല്‍ നില്‍ക്കെ പൃഥ്വി മടങ്ങി. ധനഞ്ജയുടെ പന്തില്‍ അവിഷ്‌ക ഫെര്‍ണാണ്ടോയ്ക്ക് ക്യാച്ച് നല്‍കി. നേരത്തെ, ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയെ ചാമിക കരുണാരത്‌നെ (പുറത്താവാതെ 43), ദസുന്‍ ഷനക (39), ചരിത് അസലങ്ക (38), അവിഷ്‌ക ഫെര്‍ണാണ്ടോ (32) എന്നിവരാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഒമ്പത് വികെറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.