Friday, May 17, 2024
keralaNews

പത്തനംതിട്ട നഗരത്തില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു.

പത്തനംതിട്ട നഗരത്തില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. തട്ട സ്വദേശി അമ്പിളിയെയാണ് വെട്ടിയത്. സംഭവത്തില്‍ ഭര്‍ത്താവ് സത്യപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മില്‍ പിരിഞ്ഞ് കഴിയുകയായിരുന്നു. നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയാണ് അമ്പിളി. സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍ അമ്പിളിയെ വെട്ടി പരിക്കേല്‍പ്പിച്ച സത്യപാലിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പരിക്കേറ്റ അമ്പിളിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.