Tuesday, May 14, 2024
keralaNews

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

പത്തനംതിട്ട വല്ലനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുറിച്ചിമുട്ടം സ്വദേശി സോനു വര്‍ഗീസാണ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂള്‍ വിട്ട് വന്ന പെണ്‍കുട്ടിയെ പ്രതി സോനു വര്‍ഗീസ് വഴിയില്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഈ സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ആറന്മുള പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനം വിവരം പുറത്തറിയുന്നത്.